ബെയ്ജിങ്: പഠിക്കാന്‍ പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ചൈനയിലെ ഇൗ മുത്തശ്ശി. ടിയാന്‍ജിന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഡിപ്ലോമ ബിരുദമെന്ന പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണ് 81കാരി പൂര്‍ത്തീകരിച്ചത്. ജീവിതം പലപ്പോഴും എനിക്ക് വെല്ലുവിളിയായിരുന്നു. തൻ്റെ വ്യക്തിത്വത്തെ മെച്ചപ്പെടുത്താനും ചെറുപ്പത്തില്‍ നടക്കാത്ത ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും അവസരം തന്ന യൂനിവേഴ്സിറ്റിക്ക് നന്ദി പറയുന്നുവെന്നും ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് സൂ മിന്‍സു മുത്തശ്ശി പറഞ്ഞു.