വടകര : അഴിയൂര്‍ ചുങ്കത്തെ ഓട്ടോ ഡ്രൈവര്‍ ഷംസീര്‍ മഹലില്‍ സി എം സുബൈര്‍(57)നെ ചോമ്പാല അഡീഷണല്‍ എസ്ഐ മര്‍ദ്ദിച്ചതായി പരാതി.യാത്രക്കാരന് നല്കിയ പരാതിയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ വിളിപ്പിച്ച സുബൈറിനെ അഡീഷണല്‍ എസ്ഐ നസീര്‍ കഴുത്തിനുംതലക്കും അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി. ഇയാളെ തലശേരിഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഓട്ടോതൊഴിലാളികള്‍ അഴിയൂര്‍ ചുങ്കത്ത് ഓട്ടോ പണിമുടക്ക് നടത്തി.