ന്യൂഡല്‍ഹി: സര്‍ക്കാരിൻ്റെ വികസന പദ്ധതികളിലൂന്നി രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. മുത്തലാഖ് ബില്‍ പാര്‍ലമെൻ്റ് പാസാക്കുമെന്നാണ് പ്രതീക്ഷ. പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണായകമെന്നും പാര്‍ലമെൻ്റിൻ്റെ സെൻ്റര്‍ ഹാളില്‍ രാഷ്ട്രപതി പറഞ്ഞു.
കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വയം സഹായസംഘങ്ങളെ ഈ സര്‍ക്കാര്‍ പ്രോത്സാഹിപ്പിപ്പിക്കാനും ജലസേചനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. അടല്‍ പെന്ഷന് സ്കീം 80 ലക്ഷം ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടതായും രാഷ്ട്രപതി പറഞ്ഞു.