വടകര: സംസ്ഥാനത്ത് തീരദേശമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതായി ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. 4.74 കോടി രൂപ ചിലവഴിച്ച് അഴിയൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പണിയുന്ന അക്കാദമിക്ക് ബ്ലോക്കിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.തീരദേശത്ത് 52 സ്കൂളുകളില്‍ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കാനായി 77 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു.