തൃശ്ശൂര്‍: എടമുട്ടത്ത് പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് രണ്ട് പേര് മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ(70), വീരക്കുഞ്ഞി(70) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദേശീയ പാതയില്‍ അപകടമുണ്ടായത്.
കര്‍ണാടകയില്‍ നിന്നുള്ള കലാകാരന്മാര് സഞ്ചരിച്ച വാഹനമാണ് ഇടിച്ചത്.ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.