ന്യൂഡൽഹി: 69ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് ഇന്ത്യ. സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ച ജവാൻമാരുടെ ഒാർമക്കായി ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് മോദി പരേഡിനായി രാജ്പഥിലെത്തി. അശ്വാരൂഢ സേനയുടെ അകമ്പടിയോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദും 10 ആസിയാൻ രാഷ്ട്രത്തിലവൻമാരും രാജ് പഥിലെത്തും.
സംസ്കാരങ്ങളുടെ വൈവിധ്യം വളിച്ചോതുന്ന പരേഡുകളും സൈനിക ശക്തി തെളിയിക്കുന്ന മാർച്ചും രാജ്പഥിൽ അരങ്ങേറും. ആസിയാൻ രാജ്യങ്ങളിലെ തലവൻമാർ മുഖ്യാതിഥികളായി പങ്കെടുക്കുന്നതിനാൽ മാർച്ച് പാസ്റ്റിൽ ആദ്യം ആസിയാൻ പതാക വഹിച്ച് സൈനികർ മന്നേറും. അതിനു പിറകെയായിരിക്കും സൈനിക ശക്തി വിളിച്ചോതുന്ന പ്രകടനം. നാലു വർഷങ്ങൾക്ക് ശേഷം കേരളവും പരേഡിൽ പങ്കെടുക്കുന്നുണ്ട്.