തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ശ്രീപത്മനാഭ തീയേറ്ററിൽ തീപിടുത്തം. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിൽ കിഴക്കേകോട്ടയിലെ തീയേറ്ററിൻ്റെ ബാൽക്കണി കത്തി നശിച്ചു.
അഗ്നിശമന സേന എത്തി തീയണച്ചെങ്കിലും തീയേറ്ററിലെ സീറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചതായിയാണ് വിവരം. തീപിടുത്തത്തിൽ ഏസിക്കും പ്രൊജക്റ്ററിന് കേടുപാടുകൾ പറ്റി.
തീയേറ്ററില്‍ നിന്നും പുക ഉയരുന്ന വിവരം ഇന്ന് രാവിലെ സമീപത്തെ വ്യാപാരികളാണ് തീയേറ്ററുടമയെ അറിയിച്ചത്. സംഭവ സമയത്ത് സെക്യൂരിറ്റി ജീവനക്കാരനടക്കം മൂന്ന് പേര് തീയേറ്ററിനുള്ളിൽ ഉണ്ടായിരുന്നു. എന്നാൽ ഇവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.