കൊച്ചി: സംസ്ഥാനത്ത് ഈ മാസം 24 ന് മോട്ടോർ വാഹന പണിമുടക്ക്. പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസ്, ടാക്സി, ഓട്ടോ, ലോറി എന്നിവ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. സംയുക്ത സംഘടനകളാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.
തുടർച്ചയായ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് നടക്കുന്ന പണിമുടക്കിൽ ചരക്ക് – ടാങ്കർ ലോറികളും പങ്കെടുക്കും. രാവിലെ ആറ് മുതൽ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക് നടത്തുന്നത്.