കൊല്ലം: പതിനാലുകാരൻ്റെ മൃതദേഹം കത്തീകരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ മാതാവ് ജയമോൾ പരവൂർ കോടതിയിൽ കുറ്റം ഏറ്റു പറഞ്ഞു. രണ്ട് തവണ കോടതി മുറിക്കുള്ളിൽ കുഴഞ്ഞു വീണ ജയമോൾ പൊലീസ് മർദിച്ചെന്നും കോടതിയിൽ പറഞ്ഞു. അതേസമയം, ജയമോളെ പരവൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.