കാസര്‍ഗോഡ് : മന്ന്യോട്ട് ദേവാലയം കലശാട്ട് ദിന കളിയാട്ട മഹോത്സവം 24 മുതല്‍ 28 വരെ നടക്കും. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള കുല കൊത്തല് ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു.
24 ന് ആര്‍ട്സ് മന്ന്യോട്ടിൻ്റെ ആഭിമുഖ്യത്തില്‍ വാച്ച വാര്ദ്ധ്യാരില്ലത്ത് സുബ്രഹ്മണ്യന് നമ്ബൂതിരിപ്പാടിന് ആദ്ധ്യാത്മിക പ്രഭാഷണം, എട്ടിന് ഗാനമേള.
25 ന് രാവിലെ 10 മണിക്ക് മേക്കാട്ട് ഇല്ലത്ത് നിന്നും ദീപവും തിരിയും എഴുന്നള്ളിക്കല്‍. രാത്രി 10ന് യൂത്ത് ആര്‍ട്സ് മന്ന്യോട്ടിന്റെ കാഴ്ച സമര്‍പ്പണം.
26 ന് യൂത്ത്സ് ഓഫ് മന്ന്യോട്ടിൻ്റെ ഗാനമേള. രാത്രി 10 മണിക്ക് മുറിയനാവി മുത്തപ്പന് മടപ്പുര കമ്മറ്റിയുടെ കാഴ്ച സമര്‍പ്പണം.
27 ന് രാത്രി 10 മണിക്ക് അലമിപ്പള്ളി യുവജന സമിതിയുടെ കാഴ്ച സമര്‍പ്പണം. 28ന് വിവിധ തെയ്യങ്ങളുടെ പുറപ്പാട്. വൈകിട്ട് തേങ്ങ എറിയല്‍. രാത്രി വിളക്കരിയോടെ സമാപനം.