മുംബൈ: മഹാരാഷ്ട്രയിലെ ദഹനുവില്‍ കടലില്‍ ബോട്ട് മുങ്ങി അഞ്ച് സ്കൂള്‍ വിദ്യാർത്ഥികൾ മരിച്ചു. ദഹനുവില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. ബോട്ടില്‍ 40 കുട്ടികളാണ് ഉണ്ടായിരുന്നത്. 32 കുട്ടികളെ രക്ഷപ്പെടുത്തി.
കാണാതായവര്‍ക്ക് വേണ്ടി കടലില്‍ വ്യാപകമായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിലെ കപ്പലും മുംബൈ തീരത്തുനിന്നുള്ള കപ്പലുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. ഡോര്‍ണിയര്‍ വിമാനവും ഹെലികോപ്ടറുകളും തെരച്ചലില്‍ പങ്കെടുക്കുന്നുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.