തിരുവനന്തപുരം: ഐ.എച്ച്.ആര്.ഡി നിയമന കേസില്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മകന് വി.എ അരുണ്‍കുമാറിനെ കോടതി കുറ്റവിമുക്തനാക്കി. ഐ എച്ച് ആര് ഡി അസിസ്റ്റൻ്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനും എതിരെയായിരുന്നു കേസ്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയതെന്ന് അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തിരുവനന്തപുരം പ്രത്യേക കോടതിയുടേതാണ് വിധി.
നായനാര്‍ സര്‍ക്കാരിൻ്റെ കാലത്താണ് ഐ.എച്ച്.ആര്.ഡി അസിസ്റ്റൻ്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്.