പമ്പ: ശബരിമല തീര്ഥാടകന് ആനയുടെ കുത്തേറ്റ് മരിച്ചു ചെന്നൈ സ്വദേശി നിരേഷ് കുമാ ർ (30) ആണ് മരിച്ചത്. കരിമല മുകളില്‍ വെച്ച് ആനയുടെ കുത്തേല്‍ക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആനയുടെ കുത്തേറ്റത്. 12 മണിയോടെ കൂടെയുള്ളവര്‍ നിരോഷിനെ പമ്പയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചെന്നൈയില്‍ നിന്നുള്ള 19 അംഗ സംഘത്തോടൊപ്പമാണ് നിരോഷ് എത്തിയത്. കരിമല കാനനപാതയില്‍ വെച്ച് കൂട്ടം തെറ്റി നിരോഷ് കാട്ടില്‍ കയറുകയായിരുന്നുവെന്നാണ് സൂചന.