തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. രാവിലെ 9.30ഓടെ വിദ്യാഭ്യാസ ഡയറക്ടര്‍ കൊടിയുയര്‍ത്തും. കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ കോഴിക്കോട് ടീമാണ് ആദ്യം എത്തുക.
തൃശൂരിലെ വിവിധ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ തോട്ടങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പച്ചക്കറികളാണ് കലോത്സവത്തിന് ഉപയോഗിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കാളവണ്ടിയില്‍ പെരുമ്പറ കൊട്ടി വിളംബര ഘോഷയാത്ര എത്തുന്നതോടെ, സാംസ്കാരിക നഗരി കലോത്സവത്തിൻ്റെ ആവേശത്തിലേക്ക് കടക്കും. നാളെ രാവിലെ ഉദ്ഘാടന ചടങ്ങിന് ശേഷം അഞ്ച് ദിനരാത്രങ്ങള്‍ നീളുന്ന കലോത്സവത്തിന് തുടക്കമാകും.