മുംബൈ: മുംബൈയില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ച് നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ 1.30 ഓടെ അന്ധേരിക്കടുത്തെ മാരോളിലാണ് സംഭവം. മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
മരോളിലെ മൈമൂണ്‍ കെട്ടിടത്തിൻ്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. നാലുപേര്‍ മരിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പതുപേരെ രക്ഷപ്പെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.