തൃശൂര്‍: ഹരിതനയം കര്‍ശനമായി പാലിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായി പേപ്പർ പേനകള്‍ നിർമ്മിക്കുന്നു. കുട്ടികള്‍ക്കൊപ്പം അധ്യാപകരും ചേര്‍ന്നപ്പോള്‍ കൗമാര കലാമേളയെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തിനായി ഒരു ചുവടു കൂടിയായി ഈ ശ്രമം മാറി. എണ്ണൂറിലധികം കടലാസ് പേനകളാണ് കലോത്സവത്തിനായി അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു.
പരിസ്ഥിതിയെ സ്നേഹിക്കുന്നവരിലൂടെ കടലാസ് പേനകള്‍ ഇതിനു മുമ്പും സമൂഹത്തിലേക്കെത്തിയിട്ടുണ്ടെങ്കിലും കലോത്സവ വേദിയില്‍ പൂര്‍ണമായും കടലാസ് പേനകള്‍ മാത്രം ഉപയോഗിക്കുന്നത് ആദ്യമാവും. ഹരിത നയത്തില്‍ ഉറച്ചുനിന്ന് നടത്തുന്ന അമ്പത്തിയെട്ടാമത് സ്കൂള്‍ കലോത്സവത്തില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം. തൃശൂര്‍ ഗവണ്മെൻ്റ് മോഡല്‍ ഗേള്‍സ് സ്കൂളിലാണ് കുട്ടികള്‍ പേനകള്‍ നിര്‍മ്മിച്ചത്.