ന്യൂഡല്‍ഹി: സൈനികര്‍ക്കെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി എം.പി നേപാള്‍ സിങ് മാപ്പ് പറഞ്ഞു. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് എം.പി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ സൈനികരെ അപമാനിച്ചിട്ടില്ല. തന്റെ പരാമര്‍ശത്തില്‍ ഖേദം രേഖപ്പെടുത്തുന്നു.
സൈനികര്‍ക്ക് വെടിയേല്‍ക്കാതിരിക്കാന്‍ പുതിയ ഉപകരണം കണ്ടുപിടിക്കേണ്ടതുണ്ടെന്നാണ് തന്റെ പ്രസംഗത്തില്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.