തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസിൽ കസ്റ്റഡിയിലെ ക്രൂരമായ മര്‍ദ്ദനമാണ് ഉദയകുമാറിന്റെ മരണകാരണമെന്ന് മൊഴി. മുന്‍ ഫൊറന്‍സിക് ഡയറക്ടറാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ലോക്കപ്പ് മര്‍ദനം സ്ഥിരീകരിച്ച് മൊഴി നൽകിയത്. ഉദയകുമാറിന്റെ മരണ കാരണം ക്രൂരമര്‍ദനമാണെന്ന് ഡോക്ടര്‍ ശ്രീകുമാരി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയ്ക്ക് മുൻപാകെ വ്യക്തമാക്കി. മര്‍ദിക്കാൻ ഉപയോഗിച്ച ജിഐ പൈപ്പും തിരിച്ചറിഞ്ഞിട്ടുണ്ട്.
2005 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് പോലീസ് കസ്റ്റഡിയില്‍ യുവാവിനെ മൃഗീയമായി ഉരുട്ടിക്കൊന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ഇരുമ്പ് പൈപ്പ് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയിരുന്നു.