കൊട്ടാരക്കര :സരിത നായരുടെ കത്തിലൂടെ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചത് ഗണേഷ് കുമാര്‍ എംഎല്‍എയെന്ന് സരിതയുടെ മുന്‍ അഭിഭാഷകന് ഫെനി.
സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രിയുടേയും മുന്‍ മന്ത്രിമാരുടേയും യുഡിഎഫ് നേതാക്കളുടേയും പേരുകള്‍ അടങ്ങിയ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാര്‍ എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരമെന്നാണ് ഫെനിയുടെ മൊഴി.
കൊട്ടാരക്കര ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ മൊഴിയിലാണ് ഫെനി ഇക്കാര്യം വെളിപ്പെടുത്തിയത്.