മുംബൈ∙ സേനാപതി മാർഗിലെ കമലാ മിൽസ് കെട്ടിടത്തിനു തീപിടിച്ചു 12 സ്ത്രീകളടക്കം 14 പേര് വെന്തുമരിച്ചു. ലോവര്‍ പരേലിലെ കമല മില്‍സ് കോംപൗണ്ടില്‍ അര്‍ധരാത്രിക്കുശേഷമാണ് തീപടര്‍ന്നത്. ഒട്ടേറെപ്പേര്‍ക്ക് പൊളളലേറ്റു. രണ്ടുമണിക്കൂറിനുശേഷം തീ നിയന്ത്രണവിധേയമാക്കി.
കമല ട്രേഡ് ഹൗസ് കെട്ടിടത്തിലെ വണ്‍ എബവ് റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. വേഗം സമീപത്തെ കെട്ടിടങ്ങളിലേക്കും തീപടര്‍ന്നു. എട്ട് ഫയര്‍ എന്‍ജിനുകള്‍ രണ്ടുമണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടകാരണം വ്യക്തമല്ല. പൊളളലേറ്റവരെ മുംബൈയിലെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണ്.