കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് പോലീസ്. ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ പിടിയിലാകുന്നവരുടെ ലൈസന്‍സാണ് റദ്ദ് ചെയ്യുക. പോലീസും ആര്‍ടിഒയും സംയുക്തമായി നടത്തുന്ന പരിശോധനയില്‍ പിടിയിലാകുന്നവരുടെ ലൈസന്‍സ് അവിടെവെച്ചു തന്നെ റദ്ദ് ചെയ്യാനാണ് തീരുമാനം.
ഇതിനായി 3000 പോലീസുകാരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. പുതുവര്‍ഷം പ്രമാണിച്ച് കഴിഞ്ഞ തവണ മദ്യപിച്ച് വാഹനമോടിച്ചവരുടെ എണ്ണം കൊച്ചിയില്‍ കൂടുതലായിരുന്നു. അതിനാലാണ് ഇത്തവണ പരിശോധന കര്‍ശനമാക്കാന്‍ പോലീസ് തീരുമാനിച്ചത്. പോലീസും ആര്‍ടിഒയും സംയുക്തമായാണ് പരിശോധന നടത്തുക