ലഹരി വസ്തുക്കൾ പോലെ യുവാക്കൾക്കിടയിൽ സ്മാർട്ട്ഫോൺ അടിമത്വം സൃഷ്ടിക്കുന്നു എന്ന് റിപ്പോർട്ട്. സ്മാർട്ട് ഫോൺ കൈയിൽ കൊണ്ടുനടക്കുന്നിടത്തോളം കാലം ഈ അടിമത്തത്തിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണെന്നതാണ് സത്യം. ഉപയോഗം കുറച്ചുകൊണ്ട് സ്വാധീനം കുറയ്ക്കാനേ കഴിയൂ.
കൈയകലത്തിൽനിന്ന് ഫോൺ മാറ്റിവയ്ക്കാനും ശ്രദ്ധിക്കണം. പുകവലി ഉപേക്ഷിക്കുന്നതുപോലെ ശ്രമകരമാണ് സ്മാർട്ട്ഫോൺ അടിമത്തം ഒഴിവാക്കുന്നത്. വിമുക്തി ചികിത്സയുടെ ഭാഗമായി നിക്കോട്ടിൻ അടങ്ങാത്ത പുകവലിക്കാൻ അവസരം നൽകാറുണ്ട്.