തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി.ജി വിദ്യാര്‍ത്ഥികളും ഹൗസ് സര്ജന്മാരും വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം വര്‍ദ്ധിപ്പിച്ച തീരുമാനം പുനഃപരിശോധിക്കുമെന്ന് മന്ത്രി കെ.കെ ശെെലജ നല്കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി സമരത്തില്‍ പങ്കുചേരും.
അത്യാഹിത വിഭാഗം, എെ.സി.യു ലേബര്‍ റൂം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒഴിവുകള്‍ നികത്തുക, താത്കാലിക നിയമനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് ഡോക്ടര്‍മാരുടെ മറ്റ് ആവശ്യങ്ങള്‍.