കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പോലീസ് മര്‍ദ്ദനം. ട്രാന്‍സ്ജെന്‍ഡറുകളായ അഞ്ചുപേരെയാണ് ഇന്നലെ രാത്രി പത്തരയോടെ മിഠായിത്തെരുവിലെ താജ്റോഡിലൂടെ നടന്നുപോകവെ പോലീസ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ട്രാന്‍സ്ജെന്‍ഡറുകളായ സുസ്മിക്കും ജാസ്മിനും കൈകള്‍ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുമുണ്ട്.
