കൊട്ടാരക്കര: കൊല്ലം ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വ്യക്തിത്വ വികസന പരിശീലനവും ജീവിത നൈപുണ്യ വിദ്യഭ്യാസത്തിൻ്റെ യും മേഖലാ ക്യാമ്പ് കൊട്ടാരക്കരയില്‍ അഡ്വ.പി അയിഷാപോറ്റി എം.എല്‍. എ ഉദ്ഘാടനം ചെയ്തു. സമൂഹ മധ്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി നിഷ്ഭയമായി ജീവിക്കാനും സുരക്ഷിതമായ ജീവിത സാഹചര്യം ഉറപ്പാക്കുന്നതിനും ഈ രണ്ട് ദിവസത്തെ ക്യാമ്പ് സഹായകരമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നതായി അയിഷാപോറ്റി എം.എല്‍. എ പറഞ്ഞു.
കൊല്ലം ജില്ലാ പഞ്ചായത്ത് 2017-18 വര്‍ഷത്തില്‍ മാനിഷാദ എന്ന പേരില്‍ നടപ്പിലാക്കിയ ജില്ലയിലെ ആദ്യപരിപാടി ആയിരുന്നു ഇത്. ജില്ലയിലെ വിവിധ സ്കൂളുകളിലെ കൗമാര പ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. രണ്ട് ദിവസം നീണ്ട് നില് ക്കുന്ന ക്യാമ്പില്‍ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശികുമാര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സമൂഹ്യ നീതി ഓഫീസര്‍ സബീനബീഗം.എസ്സ് സ്വാഗ തം പറ ഞ്ഞു. കൊട്ടാരക്കര മുന്‍സിപ്പാലിറ്റി ചെയര്‍ പേഴ് സണ്‍ ശ്യാമളയമ്മ, ജില്ലാപഞ്ചായത്ത് അംഗം സരോജി നി ബാബു, ശിശു വികസന പദ്ധതി ഓഫീസര്‍ ശാന്ത റ്റി.എല്‍ പ്രോഗ്രാം ഓഫീസ ര്‍മാരായ സുമന്‍ജിത്ത് മി ഷാ, ഇ.പി.സുജിത്ത്, അഭിലാഷ് നാഥ്, വസന്ത് കുമാര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.