ചങ്ങരംകുളം: നരണിപ്പുഴ തോണി അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്താതെ ഇന്‍ക്വസ്റ്റ് നടപടികള്‍ മാത്രം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് അറിയിച്ചത്.
ചങ്ങരംകുളത്തിനടുത്ത നരണിപ്പുഴ കടുക്കുഴിക്കായലില്‍ തോണി മറിഞ്ഞ്, ബന്ധുക്കളായ ആറ് കുട്ടികളാണ് മുങ്ങിമരിച്ചത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി.