തിരുവനന്തപുരം: നടി പാര്‍വ്വതി നല്കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി പ്രിൻ്റോ ആണ് അറസ്റ്റിലായത്. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആരാധകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിലാണ് നടി പരാതി നല്‍കിയത്. വ്യക്തിഹത്യ നടത്തിയതായാണ് പരാതിയില്‍ പറയുന്നത്. കൊച്ചി സൈബര്‍ സെല്ലാണ് അന്വേഷണം നടത്തുന്നത്. പാര്‍വ്വതിയെ പിന്തുണച്ച് രംഗത്തെത്തിയ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും സമാനമായ സൈബര്‍ അക്രമണം നേരിടേണ്ടി വന്നിട്ടുള്ളതായും പരാതിയില്‍ പറയുന്നു.
