ന്യൂഡല്‍ഹി: ഗുജറാത്ത് മു ഖ്യമന്ത്രിയായി വിജയ് രൂ പാനി വീണ്ടും സത്യപ്രതി ജ്ഞ ചെയ്ത് അധികാരമേ റ്റു. ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതി ജ്ഞ ചെയ്തു. ഗാന്ധിനഗറിലെ സെക്രട്ടേറിയറ്റ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമ ന്ത്രി നരേന്ദ്ര മോദി ബി.ജെ. പി ദേശീയ അദ്ധ്യക്ഷന്‍ അ മിത് ഷാ, ബീഹാര്‍ മുഖ്യമ ന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബി.ജെ.പി പാര്‍ലമെൻ്റെറി ബോര്‍ഡ് നിരീക്ഷകരായ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ് ലിയുടെയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെയും സാന്നി ദ്ധ്യത്തില്‍ ചേര്‍ന്ന പുതിയ എം.എല്‍.എമാരുടെ യോഗത്തിലാണ് രൂപാനിയെ മു ഖ്യമന്ത്രിയാക്കാന് തീരുമാ നിച്ചത്. 182 അംഗ നിയമസ ഭയില്‍ ബി.ജെ.പിക്ക് 99 സീ റ്റ് മാത്രമാണ് ഇത്തവണ ലഭിച്ചത്. സ്വതന്ത്രനായി ജയി ച്ച രത്തന്‍സിംഗ് റാത്തോഡ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ നൂറ് എം. എല്‍.എ മാര്‍ ആയിരുന്നു.