മെക്സിക്കോ സിറ്റി: ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേര് മരിച്ചു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ മെക്സിക്കോയിലെ മായാന്‍ റൂയിന്‍സിലെ ഹൈവേയിലാണ് അപകടമുണ്ടായത്. ക്രൂയിസ് ഷിപ്പിലെത്തിയ സഞ്ചാരികളെയും കൊണ്ട് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്.
അമേരിക്ക, ഇറ്റലി, സ്വീഡന്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.