ജമ്മു: ജമ്മു കാഷ്മീരില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഈ മാസം 11 ന് ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിലും ഗുരെസ് സെക്ടറിലുമുണ്ടായ വന്‍ ഹിമപാതത്തില്‍ അഞ്ച് സൈനികരെയാണ് കാണാതായിരുന്നത്. മറ്റ് മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ച പ്രദേശത്ത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരിക്കുകയാണ്.