ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാനിരിക്കെ സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് സൂചന. പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി നിര്‍ണായക തീരുമാനം എടുക്കാന്‍ തന്നെ സഹായിക്കുന്നത് രാഹുല്‍ ഗാന്ധി ആണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. നാളെ എഐസിസി അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കാന്‍ ഇരിക്കെയാണ് സോണിയ ഗാന്ധി വിരമിക്കല്‍ സൂചന നല്‍കിയത്.