ന്യൂഡൽഹി: സംയുക്ത പാർലമെൻ്ററി സമിതിയുടെ പരിഗണനയിലുള്ള എഫ്.ആർ.ഡി.ഐ (ഫിനാൻഷ്യൽ റെസൊലൂഷൻ ആൻഡ് ഡെപോസിറ്റ് ഇൻഷുറൻസ്) ബിൽ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും പൊതുജനങ്ങളുടെ ബാങ്ക് നിക്ഷേപങ്ങൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇതുസംബന്ധിച്ച് രാജ്യവ്യാപക ആശങ്ക ഉടലെടുത്ത സാഹചര്യത്തിലാണ് വിശദീകരണം. ‘‘ബാങ്കുകളെ ശക്തിപ്പെടുത്താനാണ് സർക്കാർ 2.11 ലക്ഷം കോടി രൂപ നൽകാൻ പദ്ധതി തയാറാക്കിയത്. എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാൽ നിക്ഷേപങ്ങൾക്ക് സംരക്ഷണം നൽകും. ഇക്കാര്യത്തിൽ സർക്കാറിന് വ്യക്തതയുണ്ട്. സമിതി നൽകുന്ന നിർദേശങ്ങൾ പരിഗണിക്കും’’