കൊട്ടാരക്കര: വിസാതട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രിന്‍സ് സക്കറിയ (32) ചെക്കു കേസില്‍ പെരുന്തല്‍ മണ്ണ സബ് ജയിലില്‍ റിമാന്‍ഡില്‍ ഉള്ളത്. പ്രിന്‍സ് സക്കറിയയെ കൊട്ടാരക്കരയില്‍ എത്തിക്കാന്‍ റൂറല്‍ പോലീസ് നടപടി തുടങ്ങി.
വിസാ വാഗ്ദ്ദാനം ചെയ്ത് 369 പേരില്‍ നിന്നു പണം തട്ടിയെടുത്തതായാണ് പരാതി. കേസില്‍ പ്രിന്‍സ് സക്കറിയയുടെ സഹായികളായ ആറു പേരെ പോലീസ് പിടികൂടിയിരുന്നു.
ഡിവൈഎസ്പി ജെ.ജേക്കബിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സി.ഐഒഎസുനിലാണ് അന്വേഷണ ചുമതല.