കൊട്ടാരക്കര :തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്ന ജില്ലയിലൊന്നാണ് കൊല്ലം ,അതില്‍ത്തന്നെ കൊട്ടാരക്കര റൂറല്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം ഏറിയ രണ്ടു പ്രധാന ഹൈവേകളുള്ളതും .ഇത് അപകടത്തിൻ്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു .പലപ്പോഴും പോലീസ് എത്തിയാല്‍ മാത്രമേ അപകടം പറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍ കഴിയു .ഇവിടെയാണ് പരിശീലനം ലഭിച്ച സാധാരണക്കാരുടെ സഹായം ആവശ്യമായി വരുന്നത് .പോലീസും സിവിലിയന്‍സും ഒരുമിച്ചു ചേര്‍ന്ന് അപകടനിരക്കും മരണവും കുറക്കുവാനുള്ള പ്രവര്‍ത്തനത്തിൻ്റെ പ്രധാന ചവിട്ടുപടി എന്ന നിലയിലാണ് ട്രാക്കുമായി ചേര്‍ന്ന് അപകടരക്ഷാപരിശീലനം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു .കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യും ട്രാഫിക്ക് നോഡല്‍ ഓഫീസറുമായ സിനി ഡെന്നീസിൻ്റെ നേതൃത്വത്തില്‍ ട്രാക്കുമൊരുമിച്ചു സംഘടിപ്പിച്ച റൂറല്‍ മേഖലയിലെ അപകടരക്ഷാപരിശീലനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു എസ് പി ബി അശോകന് ഐ പി എസ്. റൂറല്‍ മേഖലയിലെ എഴുപതോളം പോലീസ് ഉദ്യോഗസ്ഥരും മുപ്പതോളം സിവിലിയന്‍സും പരിശീലനത്തില്‍ പങ്കെടുത്തു.
കൊട്ടാരക്കര ഡി വൈ എസ് പി ജെ ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രാക്ക് ട്രഷറര്‍ റിട്ടയേര്‍ഡ് ആര് ടി ഓ സത്യന് പി എ ,കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .ബിജു ബി നെല്സന് ,ട്രാക്ക് ഫൗണ്ടര്‍ സെക്രട്ടറി എം വി ഐ ശരത്ചന്ദ്രന് ആര് ,ട്രാക്ക് വൈസ് പ്രസിഡന്റ് ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട് , ക്രൈംബ്രാഞ്ച് എസ് ഐ ബെന്നിലാലു എം എല്‍ , കൊട്ടാരക്കര റൂറല്‍ പ്രസ്സ് ക്ലബ് സെക്രട്ടറി ജി എസ് അരുണ്‍ , കൊട്ടാരക്കര എസ് ഐ സി കെ മനോജ് ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം രാജേഷ് ,കൊട്ടാരക്കര ട്രാഫിക് എസ് ഐ അനില്‍കുമാര്‍ ,കേരള പോലീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി ബിജു വി പി ,വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടാരക്കര പ്രസിഡൻ്റ് എ ഷാഹുദീന്‍ എന്നിവര്‍ സംസാരിച്ചു . തുടര്‍ന്ന് കൊട്ടിയം ഹോളിക്രോസ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ .ആതുരദാസ് അപകടരക്ഷാപരിശീലനം നല്കി.