ഇരിട്ടി: തലശ്ശേരി വളവുപാറ റോഡു നവീകരണത്തിനിടയില്‍ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റൂബി മുര്‍മു(31)വാണ് മരിച്ചത്. മണ്ണിനടിയില്‍ പെട്ട മൂന്ന് തൊഴിലാളികളെ മണ്ണ് നീക്കി രക്ഷപ്പെടുത്തി. പരിക്കേറ്റ മൂന്ന് പേരെയും കണ്ണൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടിക്കടുത്ത മാടത്തിലാണ് വ്യാഴാഴ്ച വൈകിട്ട് നാലോടെ മണ്ണിടിഞ്ഞത്. സെൻ്റ് സെബാസ്റ്യന്‍സ് പള്ളി മുറ്റത്തെ കൂറ്റന്‍ കൊടിമരവും മണ്ണിടിച്ചിലില്‍ ഒടിഞ്ഞ് റോഡിലേക്ക് വീണു. ബംഗാളിലെ ഗണേശ്പാണ്ഡെ (21), സോമനാഥ് ദാസ് (21), തൃശൂരിലെ എം പി അനൂപ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേരെ രക്ഷ പെടുത്തിയത് ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്ത്തനത്തിനൊടുവില്.