റെയ്ഡ് പ്രഹസനം മാത്രം
സുരക്ഷാ പരിശോധനയ്ക്ക് മുന്‍പ് ഹോട്ടല്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്ന ഉദ്യോഗസ്ഥര്‍
കൊട്ടാരക്കര: ആരോഗ്യ ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങള്‍ നോക്കുകുത്തിയാകുന്നു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് വിലകൊടുക്കാതെ നാലുചുമരുകള്‍ക്കിടയില്‍ ജോലി സമയം തള്ളിനീക്കുകയാണെന്ന് പരാതി ഉയരുന്നുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓഫീ സും പൊതു വിതരണവകുപ്പിന്റെയും ഓഫീസുകളും താലൂക്ക് ആശുപത്രയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരും നഗരസഭയിലെ ഹെ ല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും, അളവു തൂക്ക വിഭാഗവും കൊട്ടാരക്കര ടൗണില്‍ തന്നെയുണ്ട്. എന്നാല്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഈ വകുപ്പുകള്‍ തയ്യാറാക്കുന്നില്ലെന്ന ആ ക്ഷേപമാണ് ഉയര്‍ന്നുവരുന്നത്. ടൗണിലെ കടകളിലേ യും ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളിലേയും ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരിശോധനകള്ഒന്നും കൊ ട്ടാരക്കരയില് നടക്കാറില്ല. ഉത്സവ സീസണിലെങ്കിലും പ്രഹസ നമായി നടത്തി വ രുന്ന പരിശോധനകളും ക ഴിഞ്ഞ ആറു മാസക്കാലമാ യി കൊട്ടാരക്കരയില്‍ ഉണ്ടായിട്ടില്ല. പരസ്പരം ഏകോപിപ്പിച്ച് മുന്നോട്ടു പോകേ ണ്ട സുരക്ഷാവകുപ്പു ഉദ്യോഗസ്ഥര്‍ തമ്മില്‍ മുഖപരിചയം പോലുമില്ലെന്നാണ് ശ്രുതി പരക്കുന്നത്. ഉത്സവകാലയളവില്‍ മാത്രമാണ് പേരിനെങ്കിലും ടൗ ണില്‍ പരിശോധന നടന്നു വന്നിരുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമോ മാധ്യമ വാര് ത്തകളുടെ അടിസ്ഥാനത്തിലോ ആയിരിക്കും പരിശോധനകള്‍ നടത്തുന്നത്. കഴിഞ്ഞ ഓണത്തിന് മു ന്നോടിയായി നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചുരുക്കം ചില ഹോ ട്ടലുകളില്‍ കയറി പഴയ ആ ഹാരസാധനങ്ങള്‍ പിടിച്ചൊതൊഴിച്ചാല് അടുത്തകാലത്തൊന്നും മറ്റു പരിശോധനകള്‍ ഉണ്ടായിട്ടില്ല. നഗരസഭ കാര്യാലയത്തിനു സമീപമുള്ള ഭക്ഷണ വില്‍പ്പനശാല വൃത്തിഹീന മായ അന്തരീക്ഷത്തിലാണ് പ്രവൃത്തിക്കുന്നതെന്ന് സുര ക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തി സീല്‍ ചെയ്തി രുന്നു. രണ്ടു ദിവസത്തിനുള്ളില്‍ പൊടിതട്ടി ഈ ഭക്ഷ ണവില്പ്പനശാല തുറന്നു പ്രവര്‍ത്തിച്ച സംഭവം കൊ ട്ടാരക്കരയിലുണ്ടായിട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ വന്നുപോകുന്ന കൊട്ടാരക്കരയിലെ കെ.എസ്.ആര്.ടി. സി സ്വകാര്യ ബസ് സ്റ്റാന്‍ ഡുകളിലെ ഭക്ഷണ വില്പ്പനശാലകളിലൊന്നും പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സമയം ലഭിക്കുന്നില്ലെന്നാണ് പൊതുവേയു ള്ള സംസാരം. ഒരു വര്‍ഷം മുമ്പ് കൊട്ടാരക്കര ചന്തമുക്കിലെ ചായകടയില്‍ നി ന്നും കോ ട്ടാത്തല സ്വദേശി വാങ്ങിയ വടയില്‍ ചത്ത അട്ടയെ കണ്ട സംഭവം വി വാദമായിരുന്നു. മാധ്യമങ്ങളിലൂടെ ഈ വാര്‍ത്തയറി ഞ്ഞ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഭക്ഷണ ഉല്പാദനയൂണിറ്റില് പരിശോധന നടത്താന്‍ എത്തിയെങ്കിലും ത മിഴ്നാട് സ്വദേശിയായ നടത്തിപ്പുകാരന് സ്ഥലം വിട്ടിരുന്നു. രണ്ടു വര്‍ഷം മുമ്പ് കൊട്ടാരക്കര ടൗണിലെ ഹോട്ടലുകളില്‍ ഉത്സവസീസണുകളോടനബന്ധിച്ച് നട ത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന അടുക്കളയും, പഴകിയ ആ ഹാരപദാര്ത്ഥങ്ങള് വില്‍പ്പനയ്ക്ക് വച്ചതും കണ്ടെത്തിയിരുന്നു. കട താല്‍ക്കാലികമായി അടയ്ക്കാന്‍ നോട്ടീ സ് നല്കുന്നതിനിടയില് എ ത്തിയ ഫോണ്‍കോള്‍ പിഴയായി മാറ്റിതീര്ത്ത സംഭ വും ഉണ്ടായിട്ടുണ്ട്. ടൗണി ലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതും, വില്‍പ്പന യ്ക്ക് വച്ചിരിക്കുന്നതുമായ കടകളുടെ കൃത്യം കണക്കുകള്‍ ഒന്നും ആരോഗ്യ ഭ ക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമില്ല. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ കണക്കുകളോ ഈ ഉദ്യോഗസ്ഥ ര്‍ക്ക് അറിയില്ല. പൊതുനിരത്തുകള്‍ കൈയ്യേറി ചായക്കടകളും ഉദ്യോഗസ്ഥര്‍ അ നങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. വിലവര്‍ദ്ധനവും, ശുചിത്വമില്ലായ്മയും മിക്ക ഹോട്ടലുകളിലും നിലനില്‍ക്കുന്നുണ്ട്. ശബരിമല മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങള്‍ ആയിട്ടും ടൗ ണിലെ കടകളിലൊന്നും പ രിശോധന നടന്നിട്ടില്ല. തിരു വനന്തപുരം വഴിയും, തമിഴ് നാട് വഴിയും കൊല്ലം വഴിയും എത്തുന്ന നൂറുകണക്കിന് അയ്യപ്പ ഭക്തന്മാരു ടെ ഇടത്താവള കേന്ദ്രം കൂ ടിയാണ് കൊട്ടാരക്കര. ഇവ ര്‍ക്കായി നിരവധി സസ്യാഹാര ഭക്ഷണശാലകള്‍ കൊട്ടാരക്കരയില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഭക്ഷണത്തിന്റെ ഗുണനിലാവാരത്തെക്കുറിച്ചും വിലനിലവാരത്തെക്കുറിച്ചും പൊരുത്തകേടുകള്‍ നിരവധിയുണ്ട്. ഒരേ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ക്ക് രണ്ടുതരം വിലയാണ് പ ല ഹോട്ടലുകളിലും ഈടാ ക്കി വരുന്നത്. ആഹാരം പാചകം ചെയ്യുന്ന വെള്ളവും, എണ്ണയും മറ്റു സാധനങ്ങളെല്ലാം മായം ചേര്‍ന്ന തും മാലിന്യം കലര്ന്നതുമാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതേ കാലയളവില്‍തന്നെ ബക്രീദ്,ക്രിസ്മസ് വ്യാപാരത്തിനായി ബേക്കറികളും, ഹോട്ടലുകളും ഒരുങ്ങികഴിഞ്ഞിട്ടുണ്ട്. ഇവിടെങ്ങളിലൊന്നും ഭക്ഷ്യസുരക്ഷാ പരിശോധ നകള്‍ ഉണ്ടായിട്ടില്ല. കേക്കി ന്റെ നിര്‍മ്മാണത്തില്‍ പോ ലും കൃത്രിമ വസ്തുക്കള്‍ ചേര്‍ക്കുകയും മായം കല ര്‍ത്തുകയും ചെയ്യുന്നതായി ആരോപണം ഉണ്ട്. മിക്ക സ്ഥാപനങ്ങളും വന്‍വില യും ഈടാക്കി വരുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയോടനുബന്ധിച്ചും, നഗരസഭയോടനുബന്ധിച്ചും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ് തുവരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൊട്ടാരക്കരയില്‍ താലൂക്ക് തല ആഫീ സും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ സിവില്‍സപ്ലൈസ് അളവുതൂക്ക വിഭാഗം എ ന്നിവയും കൊട്ടാരക്കരയിലുണ്ട്. എന്നാല്‍ ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കായി സര്‍ക്കാര്‍ വകുപ്പുകളുടെ സാന്നിദ്ധ്യം ഉണ്ടാകുന്നില്ല. ഉത്സവ സീസണുകളില്‍ ഇ വരെ കൂട്ടിയോജിപ്പിച്ച് രംഗത്തിറങ്ങേണ്ടുന്ന റവന്യൂ വിഭാഗവും കടമ നിര്‍വ്വഹിക്കുന്നില്ല. ജനങ്ങളുടെ ആ രോഗ്യത്തിന് പുല്ല് വിലയാ ണ് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കല്‍പ്പിക്കുന്നത്.