ദുബായ്: ദേശീയദിനത്തോടനുബന്ധിച്ച് യുഎഇ യില്‍ 1497 തടവുകാരെ പൊതുമാപ്പു നല്കി മോചിപ്പിക്കും. അബുദാബി, ദുബായ്, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്നാണ് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഭരണാധികാരികളുടെ ഉത്തരവ് പ്രകാരം തടവുകാരെ മോചിപ്പിക്കുന്നത്. പൊതുമാപ്പ് നല്‍കുന്നതോടൊപ്പം ഇവരുടെ സാമ്ബത്തികബാധ്യതകളും എഴുതിത്തള്ളുമെന്ന് ശൈഖ് ഖലീഫ അറിയിച്ചു.