ന്യൂഡല്‍ഹി: ഹാദിയ ഇന്നു ഉച്ചയോടെ തമിഴ്നാട്ടിലേക്ക് തിരിച്ചേക്കും. സേലത്തെ കോളജ് ഹോസ്റ്റലിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹാദിയയെ തമിഴ്നാട്ടിലേക്കു എത്തിക്കും.
1.20 നുളള വിമാനത്തില്‍ കോയമ്ബത്തൂരിലേക്ക് എത്തിച്ച് അവിടെനിന്ന് റോഡു മാര്‍ഗം സേലത്തേക്ക് എത്തിക്കും. ഹാദിയയ്ക്ക് ഒപ്പം മാതാപിതാക്കള്‍ ഉണ്ടാവില്ല.
കേരള പോലീസിൻ്റെ സുരക്ഷയിലാണ് തമിഴ്നാട്ടിലേക്ക് എത്തിയ്ക്കുക.
തമിഴ്നാട്ടില്‍ എത്തിയാലുടനെ തമിഴ്നാട് പോലീസ് സുരക്ഷ ഏറ്റെടുക്കും. സേലത്തേക്ക് പോകുന്നതു വരെ ഹാദിയക്ക് കേരള ഹൗസില്‍ സുരക്ഷ ഒരുക്കും. കോടതി ഉത്തരവ് സുപ്രീംകോടതിയില്‍ നിന്നും ലഭ്യമായിട്ടില്ല. എന്നാല്‍ ഇത് യാത്രയ്ക്ക് തടസ്സമാവില്ലെന്നാണ് വിലയിരുത്തല്‍.
ഹാദിയെ കാണുന്നതില്‍നിന്നു സന്ദര്‍ശകര്‍ക്കു വിലക്കില്ല. എന്നാല്‍, ഷഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.