കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്നുച്ചയോടെ അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ മൊത്തം 12 പ്രതികളാണുള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. രണ്ടു പേരെ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്കിയ വിപിന്‍ ലാലും ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച എആര്‍ ക്യാമ്പിലെ പോലീസുകാരന് അനീഷുമാണ് മാപ്പു സാക്ഷികള്‍. നടി മഞ്ജു വാര്യരും സാക്ഷിപ്പട്ടികയിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഏഴു പേരെ പ്രതികളാക്കി ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമായാണ് അടുത്തത് നല്‍കുന്നത്.