കോഴിക്കോട്: വടകരയില്‍ മുസ്ലിം ലീഗ് ഓഫീസിന് തീയിട്ടു. തോടന്നൂരിലാണ് മുസ്ലിംലീഗ് ഓഫീസിന് നേരെ ആക്രമണമുണ്ടായത് ഇവിടെ സിപിഎം- ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
അതേസമയം ലീഗ് ഓഫീസിന് തീയിട്ടത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി സ്ഥലത്ത് പോലീസ് പിക്കറ്റ് ഏര്‍പെടുത്തിയിട്ടുണ്ട്.