തിരുവനന്തപുരം: ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം അരങ്ങേറിയ തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ ഡ് സ്റ്റേഡിയം ഐപിഎല്‍നെ വരവെല്‍ക്കാന്‍ ഒരുങ്ങുന്നു. സ്റ്റേഡിയത്തിൻ്റെ പ്രത്യേകത കണക്കിലെടുത്താണ് ബിസിസിഐ ഐ പിഎല്‍ മത്സരം ഗ്രീന്‍ ഫീല്‍ ഡ് സ്റ്റേഡിയത്തിൽ നടത്താൻ ആലോചിക്കുന്നത്. കനത്ത മഴ പെയ്തിട്ടും അതിവേഗം മൈതാനം ഉണക്കാന്‍ കഴിഞ്ഞതും കളി ആവേശകരമാക്കാന്‍ കഴിഞ്ഞതും സ്റ്റേഡിയത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി. ഇന്ത്യ യുടെ ഒരു ഭാഗ്യമൈതാനം ആകാന്‍ തിരുവനന്തപുരം സ്റ്റേഡിയത്തിന് കഴിഞ്ഞെന്നുള്ളതും കേരളത്തിന് അഭിമാനമായി. കളിക്കാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഡ്രൈനേജ് സംവിധാനവും മൈതാനത്തിനുണ്ട്. അതുകൊണ്ട് തന്നെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഐപിഎല്ലിനെ വരവേല്‍ക്കാന്‍ തയ്യാറി കഴിഞ്ഞു വെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന് സെക്ടട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞത്. ബിസിസിഐയ്ക്ക് ഇതിനായി അപേക്ഷ നല്‍കും. ചര്‍ച്ചകള്‍ നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് ബിസിസിഐ ആക്റ്റിങ് സെക്രട്ടറി അമിതാഭ് ചൗധ രി അറിയിച്ചതായി ജയേഷ് ജോര്‍ജ് വ്യക്തമാക്കി.