പത്തനംതിട്ട: ശബരിമല പ്രവേശന കവാടമായ പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് അടച്ചിട്ടിരിക്കുന്നനാല് അയ്യപ്പ ഭക്തര്‍ ഇത്തവണ വലയും. കുണ്ടും കുഴിയും നിറഞ്ഞ സ്വകാര്യ ബസ് സ്റ്റേഷനിലാണ് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. ആധുനിക വല്കരിണച്ച് ഷോപ്പിങ് കോപ്ലക്സ് കം ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ് അടച്ചിട്ടിരിക്കുന്നത്. ഇപ്പോള്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുഴുവന്‍ കുണ്ടും കുഴിയുമാണ് മഴ പെയ്താല്‍ ബസ് സ്റ്റാന്‍ഡ് കുളമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡ് ഇവിടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടകരെ എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാതെ വിഷമിക്കുകയാണ് കെ.എസ്.ആര്.ടി.സി അധികൃതര്‍.