ന്യൂഡല്‍ഹി: നിലവില്‍ 28 ശതമാനം ജിഎസ്ടി സ്ലാബിലുള്ളവയുടെ നിരക്ക് കുറയ്ക്കാൻ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ചെറുകിട വ്യവസായങ്ങള്‍ക്ക് ഇത് കരുത്തുപകരുന്നതോടൊപ്പം തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും ഡിപ്പാര്‍ട്ട്മെൻ്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമേഷന് വ്യക്തമാക്കി.
ചെറു വ്യവസായ സംരംഭങ്ങളുടെ ചില ഉത്പന്നങ്ങള്‍ക്ക് നിലവില്‍ 28 ശതമാനം ജിഎസ്ടി ഈടാക്കുന്നുണ്ടെന്നും, അതുകൊണ്ടു തന്നെ ഈ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നതെന്നും വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
വാഷിങ് മെഷീന്, റഫ്രിജറേറ്റര്‍, സീലിങ് ഫാന്‍, വാച്ച്, ഇലക്ട്രിക്കല്‍ ഫിറ്റിങ്സ്, സിമെൻ്റ്, ഓട്ടോമൊബൈല്‍സ്, പുകയില ഉത്പന്നങ്ങള്‍, പോഷക പാനീയങ്ങള്‍, വാഹന ഭാഗങ്ങള്‍, പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍, പ്ലൈവുഡ് തുടങ്ങിയവയ്ക്കുള്ള 28 ശതമാനം നികുതി നിരക്കാണ് പുനഃപരിശോധിക്കുന്നത്.