കൊട്ടാരക്കര: 5 ലക്ഷം രൂപയോളം വില വരുന്ന പാൻമസാല ഉൽപ്പന്നങ്ങളുമായി ഒരാളെ കൊട്ടാരക്കര പോലീസ് പിടികൂടി. തിരുനെൽവേലിയിൽ നിന്നും വിൽപ്പനക്കായി ആഡംബര കാറിൽ വിൽപ്പനക്കായി കൊണ്ടുവന്ന 5000 കവർ പാൻ മസാലകളാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. വാമനപുരം അമ്പലംമുക്ക് അശ്വതി ഭവനിൽ രാജൻ(കിളിമാനൂർ രാജൻ 52) നാണ് പിടിയിലായത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ബി അശോകന് കിട്ടിയ രഹസ്യ വിവവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. ഇന്ന് രാവിലെ 6 മണിയോടെ കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ കൊട്ടാരക്കര പോലീസും ഷാഡോ ടീമും നടത്തിയ പരിശോധനയിലാണ് ആഡംബരക്കാറിൽ തിരുനെൽവേലിയിൽ നിന്നും വന്ന പ്രതിയെ പോലീസ് പിടികൂടിയത്. കാറിൽ നിന്നും 4 ചാക്കുകളിലായി പാൻപരാഗ്, ശംഭു മുതലായ നിരോധിത വസ്തുക്കളുടെ ശേഖരം കണ്ടെടുത്തു.
കേരളത്തിലെ പൊതു വിപണിയിൽ 5 ലക്ഷം രൂപ പിടിച്ചെടുത്ത പാൻമസാല ഉൽപ്പന്നങ്ങൾക്ക് കണക്കാകുന്നു. തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ലഹരി വസ്തുക്കൾ വിൽക്കുന്ന മൊത്ത വ്യാപാരികൾക്ക് നൽകാൻ വേണ്ടിയാണ് പാൻമസാല എത്തിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. 5 വർഷം മുമ്പ് തിരുവനന്തപുരം പള്ളിക്കൽ സ്റ്റേഷനിലും, കൊട്ടാരക്കര സ്റ്റേഷനിലും ഇയാളെ പിടികൂടിയിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ പാൻമസാലകൾ കേരളത്തിലേക്ക് കടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ബി അശോകന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഡിവൈഎസ് പി- ജെ ജേക്കബ്, സി ഐ -ഒ എ സുനിൽ, എസ് ഐ- അരുൺ, ഷാഡോ ടീം അംഗങ്ങളായ എസ് ഐ- എസ് ബിനോജ്, ഗ്രേഡ് എസ് ഐ- ശങ്കരപിള്ള, എ എസ് ഐ മാരായ അജയകുമാർ, ഷാജഹാൻ, സി പി ഒ മാരായ ആഷീർ കോഹൂർ, രാധാകൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.