ടെക്സാസ്: അമേരിക്കയില്‍ കണാതയ ഷെറിന് മാത്യൂസിൻ്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
പോലീസ് വീണ്ടും ചോദ്യംചെയ്തപ്പോള്‍ വെസ്ലി മാത്യൂസ് മൊഴിമാറ്റി പറഞ്ഞതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലു കുടിക്കാത്തതിന് ശിക്ഷയായി വീടിനു പുറത്തു നിര്‍ത്തിയ കുട്ടിയെ കാണാതായെന്നാണ് ഇയാള്‍ നേരത്തെ നല്കിയ മൊഴി. ഇയാളുടെ പുതിയ മൊഴി എന്താണെന്ന കാര്യം പോലീസ് വെക്തമാക്കിയിട്ടില്ല.
കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടിരുന്നതായും പരിക്കേറ്റിരുന്നതായും പോലീസ് പറയുന്നു. വെസ്ലി മാത്യുവിൻ്റെ കാറില്‍നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച പോലീസിന് കുട്ടിയുടേത് കൊലപാതകമാണെന്ന സൂചന ലഭിച്ചിരുന്നു. കുട്ടിയെ വീടിനു പുറത്തുനിര്ത്തിയതിൻ്റെ പേരില്‍ വെസ്ലി മാത്യൂസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.