ഭോപ്പാല്‍ : ചപ്പുചവറുകള്‍ക്കിടയില്‍ ഉറുമ്പരിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തി. ഭോപ്പാലിലാണ് സംഭവം. വേണ്ടത്ര ആരോഗ്യമില്ലാത്ത നിലയിലുള്ള കുഞ്ഞിനെയാണ് ഒരു പ്ലാസ്റ്റിക് കവറിലാക്കി ചവറ്റുകൂനയില്‍ ഉപേക്ഷിച്ചത്. ഉപേക്ഷിക്കപ്പെട്ട കാരണമോ. കുഞ്ഞിനെ ഉപേഷിച്ച ആളിനെയോ കണ്ട് പിടിക്കാൻ പോലീസിനായിട്ടില്ല.
ശനിയാഴ്ച പുലര്‍ച്ചെ തൻ്റെ ചായക്കടയിലേക്ക് പോകുന്ന ധീരജ് റാത്തോഡ് കുഞ്ഞിൻ്റെ കരച്ചില് കേട്ടത്. രണ്ട് സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ച റാത്തോഡ്, കുഞ്ഞിൻ്റെ ദേഹത്ത് കടിച്ചുപിടിച്ചിരുന്ന ഉറുമ്പുകളെയെല്ലാം നീക്കി. തുണിയില്‍ പൊതിഞ്ഞശേഷം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. തൂക്കക്കുറവുള്ള കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് ആശുപത്രി ഡോക്ടർമാർ പറഞ്ഞു. ശരീരത്തിലാകെ മുറിവുകളുമുണ്ട്. കുഞ്ഞിന് മര്‍ദനമേറ്റതായും സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.