ജമ്മു: ജമ്മു കശ്മീരിൽ വീണ്ടും പാക് വെടിനിർത്തൽ കരാർ ലംഘിച്ചു. വെടിവെയ്പ്പിൽ നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കശ്മീരിലെ രാജോരി, പൂഞ്ച് ജില്ലകളിലാണ് പാക് സേന ആക്രമണം നടത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പൂഞ്ചിലെ ബലാക്കോട്ടെ സെക്ടറിലെ സൈനികര്‍ക്കാണ് പരിക്കേറ്റത്. ദേശീയ വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.