ഓടനാവട്ടം : വെളിയം ടേസ്റ്റി കാഷ്യു ഫാക്ടറിയിലെ നിയമനിഷേധത്തിനെതിരെ യുടിയുസിയുടെ നേതൃത്വത്തിൽ കശുവണ്ടി തൊഴിലാളികൾ സമരം നടത്തി. ഇഎസ്ഐ, പിഎഫ് വിഹിതം തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നു മാനേജ്മെൻ്റ് വാങ്ങിയിട്ട് ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റിൽ കഴിഞ്ഞ രണ്ട് വർഷമായി അടയ്ക്കുന്നില്ലെന്നും ഗവൺമെൻ്റ് പ്രഖ്യാപിച്ച ശമ്പളവും ഡിഎയും തൊഴിലാളികൾക്കു നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു സമരം.
കാഷ്യു ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സജി ഡി. ആനന്ദ് ഉദ്ഘാടനം ചെയ്തു. യുടിയുസി ജില്ലാ കമ്മിറ്റിയംഗം ബിജു മുട്ടറ അധ്യക്ഷത വഹിച്ചു. വെളിയം ഉദയകുമാർ, ഭാസി പരുത്തിയറ, രാജേഷ് ചൂരക്കോട്, പുതുവീട് അശോകൻ, ജയ, കുഞ്ഞുമോൾ എന്നിവർ പ്രസംഗിച്ചു.