ന്യൂഡൽഹി : ഓൾ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോൾ പമ്പ് പണിമുടക്കിൽ കേരളവും പങ്കു ചേരും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ പമ്പുകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഓൾ കേരള പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച തൃശൂരിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ ഒരുവിഭാഗം പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.