ലഖ്നോ: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷ വാതകം ശ്വസിച്ച് സമീപത്തെ സ്കൂളിലെ 300 കുട്ടികള്‍ അവശനിലയിലായി. ഇന്ന് രാവിലെ സരസ്വതി ശിശു മന്ദിരത്തിലാണ് സംഭവം. ശ്വാസതടസ്സം, ചർദ്ദി, വയറു വേദന, തലചുറ്റൽ, കണ്ണ് നീറൽ എന്നി അസ്വസ്ഥതയാണ് കുട്ടികൾക്കുണ്ടായത്.
35 കുട്ടികളുടെ അവസ്ഥ ഗുരുതരമാണെന്നും 15 പേരെ മീററ്റിലേക്ക് മാറ്റിയതായും ജില്ലാ ഉദ്യോഗസ്ഥൻ സുർജിത് സിങ് അറിയിച്ചു. മറ്റു കുട്ടികളുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രിയിൽ നിന്നും തിരിച്ചു പോയതായും അധികൃതര്‍ പറഞ്ഞു.
ഏറെക്കാലമായി അടച്ചിട്ടിരുന്ന മില്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനു വേണ്ടി വൃത്തിയാക്കുന്നതിനിടയിലായിരിക്കാം വാതകചോര്‍ച്ച ഉണ്ടായതെന്ന് കരുതുന്നു.